എന്റെ ഗ്രാമത്തെ പറ്റിയാണ് ഞാന്‍ പറയുവാന്‍ പോകുന്നത് ....
കാര്യമായ മുഖവുര ഒന്നും ഇല്ലാതെ ഞാന്‍ നേരിട്ടങ്ങ് തുടങ്ങുകയാണ് ..കാരണം ..ദാ..അങ്ങോട്ട് നോക്കൂ ..ഇങ്ങോട്ട് നോക്കൂ എന്നൊക്കെ പറഞ്ഞുകേട്ടിട്ട് ..അങ്ങോട്ടും ഇങ്ങോട്ടും നോക്കി നടന്നാല്‍ ..തല്ലുകിട്ടും..ഈ സ്ഥലം അല്‍പ്പം മോശമാണ് ....
കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലുക്കിലെ 'കോവൂര്‍ '... ഇവിടെയാണ് ...ഞാന്‍ അവതാരമെടുത്തത് ..ഒരു പക്കാ ഗ്രാമം...വികസനം അത്രയൊന്നും എത്തിയിട്ടില്ലാത്ത ...അഷ്ടമുടി കായലും ..കല്ലടയാറും..ഒക്കെ ഉള്ള ....അമ്പലവും ...ക്രിസ്ത്യന്‍ പള്ളിയും ...മോസ്കും ...അടുത്തടുത്തുള്ള ..നിരവധി കശുവണ്ടി ഫാക്ടറികള്‍ ഉള്ള ...എന്റെ ഗ്രാമം .....എന്റെ സുഹൃത്തുകള്‍ .... എന്നെ അത്ഭുതപ്പെടുത്തിയും...ചിരിപ്പിച്ചും ...കരയിപ്പിച്ചും ...ദേഷ്യം പിടിപ്പിച്ചും ...ചിലപ്പോള്‍ ഭയപ്പെടുത്തിയും കടന്നു പോയവര്‍ ..... അവര്‍ക്ക് വേണ്ടി ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു
കുരുക്ക്
7 വർഷം മുമ്പ്
1 അഭിപ്രായ(ങ്ങള്):
എല്ലാ ഭാവുകങ്ങളും നേരുന്നു......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ